ചേരികൾ മറയ്ക്കുന്ന മതിലിന് ആറടി വേണ്ട, നാലടി മതിയെന്ന് തീരുമാനം; ‘ഹൗഡി മോദി’ മാതൃകയിൽ ‘കെം ഛോ ട്രംപ്’

donald trump visit ahammadabad
donald trump visit ahammadabad

 

അമേരിക്കൻ പ്രസിഡൻ്റെ ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ചേരികൾ മതിൽ കെട്ടി മറയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റം. ആറടി പൊക്കത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന മതിൽ നാലടി പൊക്കത്തിലേക്ക് താഴ്ത്താനാണ് തീരുമാനം. സംഭവം വിവാദമായതോടെയാണ് ആറടി പൊക്കത്തിൽ നിർമ്മിച്ച മതിലിൻ്റെ ഭാഗം പൊളിച്ച് നീക്കി നാലടിയിലേക്കാക്കാൻ തീരുമാനിച്ചത്. ആറടി നീളത്തിൽ ഇതുവരെ പണിത ഭാഗങ്ങൾ പൊളിച്ച് നാലടിയാക്കുമെന്നും അപ്പോൾ കാഴ്ച മറയില്ലല്ലോ എന്നുമാണ് അഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷണർ വിജയ് നെഹ്റ പറയുന്നത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് 24നാണ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമം വരെ നടക്കുന്ന 10 കിലോമീറ്റർ റോഡ് ഷോയിൽ മോഡിയും ട്രംപും പങ്കെടുക്കും.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മേദിയും ട്രെപും വരുന്ന വഴിയിലെ ചേരികളാണ് മതിൽകെട്ടി മറയ്ക്കുന്നത്. റോഡ് ടാറിട്ട് മെച്ചപ്പെടുത്തുന്നതിനും മറ്റുമായി കോടികൾ ചെലവഴിച്ച് വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ വർഷം അമേരിക്കയിലെ ടെക്‌സസിലുള്ള ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ മാതൃകയിൽ ‘കെം ഛോ ട്രംപ്’ (ഹൗഡി/ ഹലോ ട്രംപ്) പരിപാടിയും ഒരുക്കും. മോടേരയിൽ പുതുതായി പണിത സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം അവിടെ തന്നെയാണ് ‘കെം ഛോ ട്രംപ്’ പരിപാടി നടത്തുന്നത്. .

Content Highlights; donald trump visit ahammadabad