പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഗായകൻ ഇമ്രാന് ഒരു കോടി രൂപ പിഴ

up poet and congress leader imran pratapgarhi slapped with rs 1 crore fine for anti caa protests in moradhabad

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവും ഗായകനുമായ ഇമ്രാൻ പ്രതാപ്ഗര്‍ഹിക്ക് ഒരു കോടി രൂപ പിഴയിട്ട് ജില്ല ഭരണകൂടം. കഴിഞ്ഞ ദിവസം മൊറാദാബാദിൽ നടന്ന പ്രതിഷേധത്തിൽ ഇമ്രാൻ പങ്കെടുക്കുകയും, ഗാനം ആലപിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം നടത്തിയ ഈദാഗാഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നവെന്നും, ഇത് ലംഘിച്ചുവെന്നുമാണ് ഇമ്രാനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പ്രതിഷേധത്തിനു പിന്നാലെ അഡീഷണൽ സിറ്റി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നും ഇമ്രാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇമ്രാൻ ഇത് നിഷേധിക്കുകയായിരുന്നു.

ഇതേ തുടർന്നാണ് അദ്ധേഹത്തിന് മേൽ ഇത്ര വലിയ തുക പിഴയായി ഈടാക്കിയിരിക്കുന്നത്. പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള യുപി സര്‍ക്കാരിൻ്റെ പുതിയ തന്ത്രമാണിതെന്നും, എന്നാല്‍ നിലനില്‍പ്പിനു വേണ്ടിയുള്ള ഈ സമരത്തില്‍ നിന്നും തങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സ്ഥലത്ത് പോലീസിനെയും അര്‍ധ സൈനികരെയും വിന്യസിപ്പിക്കുന്നതിനുള്ള ദൈനം ദിന ചെലവിൻ്റെ അടിസ്ഥാനത്തിലാണ് പിഴ കണക്കാക്കിയിരിക്കുന്നതെന്ന് മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിങ് പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് സുരക്ഷാ ജീവനക്കാരെ വിന്യസിപ്പിക്കുന്നതിനായി ഒരു ദിവസം ഏകദേശം 13.42 ലക്ഷം ചെലവാകുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിഷേധം നടന്ന സ്ഥലം ഈദ്ഗാഹ് സ്വകാര്യ സ്ഥലമാണെന്നും അതുകൊണ്ടു തന്നെ നിരോധനാജ്ഞ നിർദേശം നിലനിൽക്കില്ലെന്നും പ്രതിഷേധക്കാരിലൊരാൾ പറഞ്ഞത്. എന്നാൽ പ്രകടനത്തിനായി ജില്ല ഭരണ കൂടം അനുമതി നൽകിയില്ലെന്നും അതുകൊണ്ട് പ്രകടനം നിയമ വിരുദ്ധമാണെന്നുമാണ് അധികൃതരുടെ വിശദീകരണം.

Content Highlights; up poet and congress leader imran pratapgarhi slapped with rs 1 crore fine for anti caa protests in moradhabad