കാശി മഹാകാൽ എക്സ്പ്രസിലെ ഒരു സീറ്റ് നിത്യപൂജക്ക്; ട്രെയിൻ സർവ്വീസ് ഉദ്ഘാടനം ചെയ്തത് മോദി, പരക്കെ വിമർശനം 

Seat Number 64 On Train Launched By PM Turned Into Temple For Lord Shiva

വാരാണസി – ഇൻഡോർ കാശി മഹാകാൽ എക്സ്പ്രസിലെ ഒരു  സീറ്റ് നിത്യ പൂജക്കായി മാറ്റിയത് വിവാദമാകുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇൻഡോർ, ഉജ്ജെയിൻ, വാരണാസി എന്നിവടങ്ങളിലെ മൂന്നു ജ്യോതിർലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചിട്ടുള്ള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. 20 മുതൽ ഓടിതുടങ്ങുന്ന ട്രെയിനിൽ എല്ലാ ദിവസവും ആരാധനക്കായി ഒരു സീറ്റ് റിസർവ്വ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു. 

തീ പിടിക്കുന്ന വസ്തുക്കൾ ട്രെയിനിൽ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെ പുതിയ ട്രെയിനിൽ തീപ്പെട്ടിയുമായി പൂജക്ക് വന്നത് ടിടിഇയാണ്. വിശേഷപ്പെട്ട ദിവസങ്ങളിൽ പ്രാർത്ഥന നടത്തുന്നതും പരിഗണിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇത് സംബന്ധിച്ച് പല ഭാഗത്തുനിന്നും രൂക്ഷ വിമർശനം ഉയരുന്നുണ്ട്. 

content highlights: Seat Number 64 On Train Launched By PM Turned Into Temple For Lord Shiva