മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാ വണ്ടിക്കാരനെ സന്ദർശിച്ച് പ്രധാനമന്ത്രി

prime minister Narendra Modi meets rickshaw puller who invite him for daughter's marriage

മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാക്കാരനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റ ദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മടങ്ങിയത് മംഗൾ കേനത്തിനെ കണ്ട് ക്ഷേമാന്വേഷണങ്ങൾ നടത്തിയതിന് ശേഷമാണ്. പ്രധാന മന്ത്രിയെ തൻ്റെ മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാ വണ്ടിക്കാരനായ മംഗൾ കോവത്തിൻ്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ക്ഷണക്കത്ത് കിട്ടിയ മോദി വധുവരന്മാർക്ക് ആശംസകൾ അറിയിച്ച് മറുപടി കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മംഗൾ കോവിത്തിനെ നേരിട്ട് കാണാനെത്തിയത്.

മകളുടെ കല്യാണത്തിനെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ മോദി കോവിത്തിൻ്റെ ആരോഗ്യ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കുകയും സ്വച്ഛ് ഭാരത് അഭിയാന് വേണ്ടി മംഗൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചാണ് മംഗള്‍ കോവത്ത് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത്. ആദ്യ ക്ഷണക്കത്ത് നല്കിയത് പ്രധാനമന്ത്രിക്കാണെന്നും നേരിട്ടാണ് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചതെന്നും മംഗള്‍ കോവത്ത് പറഞ്ഞു.

Content Highlights: prime minister Narendra Modi meets rickshaw puller who invite him for daughter’s marriage

LEAVE A REPLY

Please enter your comment!
Please enter your name here