സിഎജി റിപ്പോർട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി; സംഭവിച്ചത് കണക്കിലെ പിഴവുകൾ മാത്രം

home secretary slams cag report

പൊലീസ് വകുപ്പിനെതിരെയുള്ള സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയല്ലെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ കണക്ക് സൂക്ഷിക്കുന്നതിൽ വന്ന പിഴവുകൾ മാത്രമാണ് ഉള്ളതെന്നും ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കെെമാറി. 

തോക്കുകള്‍ നിലവില്‍ ഉള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് ആശയക്കുപ്പങ്ങള്‍ക്ക് കാരണമായത്. എസ്എപി ബറ്റാലിയനിൽ നിന്ന് 25 തോക്കുകൾ കാണാതായെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. എന്നാല്‍ പൊലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പില്‍ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനില്‍ നിന്ന് തിരുവനന്തപുരത്തെ ഏ ആര്‍ ക്യാമ്പിലേയ്ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. 

ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും അവ സ്റ്റോറില്‍ ഉണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കണക്ക് വീണ്ടും എടുക്കാനുള്ള നിർദ്ദേശം നൽകിയിട്ടുള്ളതായി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ആയുധങ്ങളുടെ കണക്കു സൂക്ഷിക്കുന്നതിൽ തെറ്റ് പറ്റിയിട്ടുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷെ ആയുധങ്ങൾ കാണാനില്ലെന്ന് കാണിച്ച് സുരക്ഷക്ക് ഭീഷണി ഉണ്ടെന്നുള്ള പ്രചാരണം ശരിയായ രീതിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ക്രെെംബ്രാഞ്ച്  പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എഡിജിപി ടോമിൻ തച്ചങ്കിരിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. 

content highlights: home secretary slams cag report

LEAVE A REPLY

Please enter your comment!
Please enter your name here