നിർബന്ധിത വന്ധ്യംകരണത്തിനായി ഉത്തരവ് പുറപ്പെടുവിച്ച് മധ്യപ്രദേശ് സർക്കാർ. ആരോഗ്യവകുപ്പിലെ പുരുഷ ജീവനക്കാർക്കാണ് ഉത്തരവ്. മാര്‍ച്ച് അവസാന ആഴ്ചയാകുമ്പോഴേക്കും ഒരോ പുരുഷ ആരോഗ്യപ്രവര്‍ത്തകരും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നും അതല്ലെങ്കില്‍ വിരമിക്കലിന് തയ്യാറാകണമെന്നുമാണ് ഉത്തരവ്.
ഫെബ്രുവരി 11നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം കമൽനാഥ് സർക്കാർ പുറപ്പെടുവിക്കുന്നത്. കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്വം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സർക്കുലറിൽ പറയുന്നുണ്ട്. 2019-2020 കാലയളവിനുള്ളിൽ ടാർഗറ്റ് പൂർത്തിയാക്കാത്തവരുടെ ശമ്പളം തടഞ്ഞു വയ്ക്കുമെന്നും നിർബന്ധിതമായി ജോലിയിൽ നിന്നും പിരിഞ്ഞു പോകേണ്ടി വരുമെന്നും മുന്നറിയിപ്പും നൽകി.
എന്നാൽ നിർബന്ധിത വന്ധ്യംകരണം നടത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കൃത്യമായ ഉപദേശം നൽകാനാണ് പറഞ്ഞിരിക്കുന്നതെന്നുമാണ് ആരോഗ്യവകുപ്പിൻറെ വിശദീകരണം. ‘കുടുംബാസൂത്രണം ആഗ്രഹിക്കുന്ന നിരവധി പേര് ഉണ്ട്. എന്നാല്‍ അവര്‍ക്ക് ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ ഒരാളെ പോലും ബോധവല്‍ക്കരിച്ച് ഇതിനായി എത്തിക്കാന്‍ സാധിക്കാത്തത് ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നത്’. എന്‍എച്ച്എം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പ്രഗ്യ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. കമൽനാഥ് സർക്കാരിൻറേത് അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന നടപടിയാണെന്നും സർക്കുലർ പിൻവലിക്കണമെന്നും വിമർശനമുയരുന്നുണ്ട്.
content highlights: Kamal Nath govt has issued orders to get at least one man sterilized or face salary cuts and compulsory retirement








