ബിജെപി സർക്കാർ 3000 കോടി മുടക്കി നട്ട 50 കോടി മരം എവിടെ?; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

Maharashtra to probe BJP's '50 crore saplings' 

ബിജെപി ഭരണകാലത്ത് സംസ്ഥാനത്തൊട്ടാകെ 3000 കോടി മുടക്കി 50 കോടി മരത്തൈകള്‍ നട്ടതില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണം ചൂണ്ടി കാണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ ഉത്തരവിട്ടു.

3,000 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് 50 കോടി തൈകള്‍ നട്ടതായാണ് ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. 2019ല്‍ മാത്രം 33 കോടി തൈകള്‍ നട്ടതായാണ് അവകാശവാദം. എന്നാല്‍ ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് പറഞ്ഞു. ഇതിനായി ചെലവഴിച്ച പണം സംബന്ധിച്ചും അന്വേഷണം നടത്തമെന്നും മന്ത്രി വ്യക്തമാക്കി.

ബിജെപി സര്‍ക്കാര്‍ നട്ടതായി അവകാശപ്പെടുന്ന മരത്തൈകളില്‍ 50 ശതമാനം പോലും അവശേഷിക്കുന്നില്ലെന്നും  മാത്രമല്ല, നട്ട തൈകളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നതിനായി ഒരേ സ്ഥലത്ത് നിരവധി തൈകള്‍ നട്ടതായും ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്രയും തൈകള്‍ നട്ടിട്ടില്ലെന്നും ആരോപണമുണ്ട്. 

content highlights: Maharashtra to probe BJP’s ’50 crore saplings’