ദേശവ്യാപകമായി ഇന്ന് നിരാഹാര സമരത്തിന് ആഹ്വാനം ചെയ്ത് ബിഎസ്എൻഎൽ ജീവനക്കാർ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. ബിഎസ്എന്‍എല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 69,000 കോടിയുടെ പാക്കേജാണ് അനുവദിച്ചിരുന്നത്. ഇത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ദേശ വ്യാപകമായി നിരഹാര സമരം നടത്തുന്നത്. ബിഎസ്എൻഎല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബി.എസ്.എൻ.എൽ (എ.യു.എ.ബി.) പ്രസ്താവനയിൽ പറഞ്ഞു. ബിഎസ്എന്‍എല്ലിൻ്റെയും സഹ സ്ഥാപനമായ എംടിഎന്‍എല്ലിൻ്റെയും പുനരുജ്ജീവനത്തിനായി 69,000 കോടി രൂപയുടെ പാക്കേജിനാണ് കഴിഞ്ഞ കൊല്ലം മന്ത്രിസഭയിൽ അംഗീകാരം നല്‍കിയിരുന്നത്. 4ജി സ്പെക്ട്രം അനുവദിക്കല്‍, എംടിഎന്‍എല്ലുമായുള്ള ലയനം, ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി എന്നിവയും പാക്കേജില്‍ ഉള്‍പ്പെട്ടതാണ്
Content Highlights: bsnl employee unions for nationwide hunger strike today