ട്രംപിനെ സ്വീകരിക്കാൻ വലിയ കാര്യപരിപാടികൾ തന്നെയാണ് മോദി തയ്യാറാക്കിയിരിക്കുന്നത്. മഹാറാലി, താജ്മഹൽ സന്ദർശനം തുടങ്ങി നിരവധി പരിപാടികളാണ് ട്രംപിനെ വരവേൽക്കാൻ മോദി ഒരുക്കിയിരിക്കുന്നത്. എന്നാൽ മാംസാഹാരങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ട്രംപിന് ഇന്ത്യ സന്ദർശനത്തിനെത്തുമ്പോൾ നേരിടേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാണ്. കാരണം സസ്യാഹാരിയായ മോദി അമേരിക്കൻ പ്രസിഡൻ്റിനും നൽകാൻ ഉദ്ദേശിക്കുന്നത് സസ്യാഹാരം തന്നെയാണ്.
റിപ്പബ്ലിക്കൻ നേതാവിന് ഇത് ഒരു വെല്ലുവിളി തന്നെയാണ്. അദ്ദേഹത്തിൻ്റെ ഭക്ഷണ ക്രമം പലപ്പോഴും സ്റ്റീക്ക്സ്, ബർഗർ, മീറ്റ് ലോഫ് തുടങ്ങിയവയാണ്. സൗദി അറേബ്യ, സിംങ്കപ്പൂർ തുടങ്ങി എവിടെ സന്ദർശനത്തിനായി എത്തിയാലും ആതിഥേയർ ട്രംപിനായി തൻ്റെ ഇഷ്ട ഭക്ഷണമായ മാംസാഹാരങ്ങൾ തന്നെയാണ് ഒരുക്കുന്നത്. ബീഫ് കഷ്ണം, ബർഗർ, റൊട്ടിയുടെ ആകൃതിയിൽ മുറിച്ചെടുത്ത മാസം തുടങ്ങിയവയാണ് ട്രംപിൻ്റെ ഭക്ഷണ ക്രമം. ഇന്ത്യയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിൽ മൂന്ന് നഗരങ്ങളാണ് ട്രംപ് സന്ദർശിക്കുന്നത്. ഗുജറാത്ത്, ആഗ്ര, ദില്ലി എന്നിവിടങ്ങളിലാണ് സന്ദർശനത്തിനായെത്തുന്നത്.
ഈ പ്രദേശങ്ങളെല്ലാം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളും, മാത്രവുമല്ല ഇവിടെയെല്ലാം പശുവിനെ ആരാധിക്കപെടുകയും, ബീഫ് നിരോധനം ഏർപെടുത്തിയ പ്രദേശങ്ങളുമാണ്. ബീഫിന് പകരം ആട്ടിറച്ചി നൽകിയായിരുന്നു നേരത്തെ ഇന്ത്യയിലെത്തിയ ട്രംപിന് മോദി ആഹാരം ക്രമപ്പെടുത്തിയിരുന്നത്. ട്രംപിൻ്റെ ഇഷ്ട ഭക്ഷണം നൽകുക എന്നത് മോദിക്ക് നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളിയാണെന്നാണ് ഔദ്യോഗിക സംഘം വ്യക്തമാക്കുന്നത്. ട്രംപിൻ്റെ ഇഷ്ട റെസ്റ്റോറൻ്റായ മക്ഡൊണാൾഡ്സിൽ ഇന്ത്യയിൽ ബീഫ് വിതരണം ചെയ്യില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ചുരുക്കി പറഞ്ഞാൽ ഇഷ്ട ഭക്ഷണമായ ബീഫ് കഴിക്കാനാകാതെ 36 മണിക്കൂറുകളാണ് ട്രംപിന് ഇന്ത്യയിൽ തങ്ങേണ്ടിവരുന്നത്.
Content Highlights: meat-loving Donald trump braces for the vegetarian menu in India