നിർഭയ കേസിലെ വിധി നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിധി മാറ്റിവെയ്ക്കാൻ തന്ത്രങ്ങളുമായി പ്രതികൾ. വധശിക്ഷ ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാവശ്യപെട്ട് പ്രതി പവൻ കുമാർ ഗുപ്ത തിരുത്തൽ ഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ പവൻ ഗുപ്ത, മുകേഷ് കുമാർ സിങ്, വിനയ് കുമാർ ശർമ, അക്ഷയ് എന്നിവരെ മാർച്ച് മൂന്നിന് രാവിലെ ആറു മണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ഡൽഹി അഡീഷണൽ സെഷൻസ് കോടതി നേരത്തെ മരണ വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. തീയതി അടുത്തതോടെയാണ് പ്രതി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
Content Highlights; Pawan Kumar Gupta appeals for life imprisonment