ന്യൂഡല്‍ഹി: 2019 ലെ പാപ്പരത്ത കോഡിന് (ഐബിസി) അനുമതി ആവശ്യപ്പെട്ടുള്ള ബില്‍ ധനമന്ത്രി നിർമല സിതാരാമൻ ഇന്ന് ലോക്സഭയില്‍ സമർപ്പിക്കും. 2016ലെ ഇൻസോള്‍വൻസി പാപ്പരത്ത കോഡ് ഭേതഗതി ചെയ്യാനുള്ള ഓഡിനൻസ് പ്രഖ്യാപിക്കുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ഡിസംബറില്‍ ആംഗീകാരം നല്‍കിയിരുന്നു.
2016 ലെ ഐബിസി കോഡില്‍ നിലനിന്നിരുന്ന ചില അവ്യക്തതകള്‍ നീക്കം ചെയ്യുകയും നിയമം സുഗമമായി കൈകാര്യം ചെയ്യാൻ സാധ്യമാക്കുന്നതുമാണ് ഭേദഗതി നിയമമെന്ന് ഔഗ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പാപ്പരത്ത പ്രക്രിയകള്‍ എളുപ്പമാക്കുന്നതിനും അതുവഴി ബിസിനസ്സുകള്‍ പ്രോല്‍സാഹിപ്പിക്കാനുമാണ് ഭേദഗതി ലക്ഷ്യം വക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. പാപ്പരത്ത പരിഹാര പ്രക്രിയയെ കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭേദഗതികൾ ഫണ്ടിങ്ങുകള്‍ എളുപ്പമാക്കുന്നതിനും, സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ശ്രമിക്കുന്നു.
ഭേദഗതി പ്രകാരം, കോർപ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയകള്‍ പൂർത്തിയാക്കുന്നതിന് മുമ്പ് ഒരു കോർപ്പറേറ്റ് കടക്കാരൻ ചെയ്ത കുറ്റത്തിന്, കടക്കാരന്റെ ബാധ്യത അവസാനിപ്പിക്കാൻ കഴിയും.
വീണ്ടെടുക്കൽ നടപടികളിൽ പങ്കെടുക്കുന്ന ലേലക്കാർക്ക് കൂടുതൽ പരിരക്ഷ നൽകുകയും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഭേദഗതി മുന്നോട്ട് വെക്കുന്നുണ്ട്.
Content Highlight: The Finance Minister is to introduce the second amendment to the bankruptcy law in the Lok Sabha today