കേന്ദ്ര ബജറ്റ് ഇന്ത്യയുടെയും ലോകത്തിന്റെയും ആത്മ വിശ്വാസം ഉയര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി

there wont be lockdown says prime minister

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ഇആത്മവിശ്വാസം പ്രദര്‍ശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കര്‍ഷകരുമാണ് ബജറ്റിന്റെ ഹൃദയഭാഗമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളിലേക്ക് ഭാരമുള്ള ബജറ്റാണ് വരുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇന്ത്യയ്ക്ക് അനുകൂലമായ ബജറ്റാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

‘അഭൂതപൂര്‍വ്വമായ സാഹചര്യങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിര്‍ഭര്‍ കാഴ്ചപ്പോടോടെയുള്ളതുമാണ് ബജറ്റ്. യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകള്‍ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നല്‍ നല്‍കിയുമുള്ള വളര്‍ച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്’. പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതില്‍ കൂടുതല്‍ തുക നീക്കി വെച്ചതായും ബജറ്റില്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കിയതായും പ്രധാനമന്ത്രി വിശദമാക്കി.

Content Highlight: PM Narendra Modi on Central Budget