മോദി സർക്കാരിന്‍റെ പദ്ധതികളെ പുകഴ്ത്തി സ്ത്രീ; വേദിയില്‍ വിതുമ്പി മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന (പിഎംബിജെപി) ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ദൈവത്തെ കണ്ടിട്ടില്ല എന്നാല്‍ ആ സ്ഥാനത്ത് കാണുന്നത് മോദിയെയാണെന്ന് ഒരു സ്ത്രീ പറഞ്ഞപ്പോഴാണ് മോദി വിതുമ്പിയത്. പിഎംബിജെപി പ്രകാരം ജീവിതത്തിലേക്ക് തിരിച്ചുവന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ത്രീ മോദിയെ പുകഴ്ത്തി സംസാരിച്ചത്.

ശരീരം തളർന്നു കിടക്കുകയായിരുന്ന ഡൊറാഡൂൺ സ്വദേശിയായ ദീപ, ജന്‍ ഔഷധി പരിയോജനയിലൂടെയാണ് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നായിരുന്നു പരിപാടിയ്ക്കിടെ പറഞ്ഞത്. തുടർ ചികിത്സയ്ക്ക് ബുദ്ധിമുട്ടിയ തനിക്ക് പദ്ധതിയിലൂടെ വിലകുറച്ച് മരുന്നുകൾ ലഭിച്ചെന്നും അവർ പറഞ്ഞു.

ചടങ്ങിൽ കൊറോണ വൈറസ് ബാധയെക്കുറിച്ച് നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെയും മോദി സംസാരിച്ചു. വൈറസ് ബാധയെക്കുറിച്ച് സംശങ്ങളുള്ളവർ ഡോക്ടറോട് സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് മറ്റുള്ളവരെ കാണുമ്പോൾ കൈ കൊടുക്കുന്നതിനു പകരം നമസ്തേ പറയണമെന്ന കാര്യം മോദി ചടങ്ങിലും ആവർത്തിച്ചു.

Content Highlight: PM get emotional on Beneficiary speech