ന്യൂഡൽഹി: മധ്യപ്രദേശ് കോൺഗ്രസിനുള്ളിലെ നാടകീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് ജെനറൽ കൺവീനർ പ്രിയങ്ക ഗാന്ധി. കൊറോണ വൈറസ് മഹാമാരിയാമെന്ന് ലോകാരോഗ്യ സംഘടനയടക്കം പ്രഖ്യാപിച്ചിട്ടും, സെൻസെക്സ് കുത്തനെ ഇടിഞ്ഞിട്ടും നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം, പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരുകളെ മറിച്ചിടുന്ന തിരക്കിലാണെന്നായിരുന്നു പ്രയങ്കാഗാന്ധിയുടെ വിമർശനം.
ട്വിറ്ററിലൂടെയാണ് പ്രയങ്കാഗാന്ധി പ്രധാനമന്ത്രിയെ വിമർശിച്ചത്.
सेंसेक्स धड़ाम से गिर चुका है। WHO ने कोरोना वायरस को महामारी करार दिया है। लोगों में अफरातफरी मची है।
PR स्टंट में कुशल प्रधानमन्त्रीजी को अगर चुनी हुई सरकार गिराने से फुर्सत मिल गई हो तो देश के लिए जरूरी इस विषय पर भी बोल दें।#CoronavirusPandemic https://t.co/Al0trmxYmR
— Priyanka Gandhi Vadra (@priyankagandhi) March 12, 2020
ഇന്നലെയാണ് മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന്‍റെ പതനം ഏറെ തെളിയിച്ച് ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ 6 എംഎൽഎമാരുള്‍പ്പെടെ 22 പേർ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്നത്. ഇവരെ കോൺഗ്രസ് അയോഗ്യരായി പ്രഖ്യാപിക്കാനുള്ള അപേക്ഷ ഗവർണർക്ക് സമർപ്പിട്ടിട്ടുണ്ട്. അതേസമയം, മധ്യപ്രദേശിൽ തിങ്കളാഴ്ച്ച വിശ്വാസ വോട്ടെടുപ്പ് തേടാനാണ് ബിജെപിയുടെ നീക്കം. ഇതിനായി ബിജെപി ഇന്ന് ഗവർണറെ കാണും.
സിന്ധ്യക്കൊപ്പം രാജിവച്ചെ 20 എംഎല്‍ എ മാരെ കൂടി നഷ്ടമാകുമ്പോള്‍ 230 അംഗ നിയമസഭയില്‍ 120 അംഗങ്ങളുള്ള കമല്‍ നാഥ് സര്‍ക്കാറിന്റെ ആയുസ്സ് എണ്ണപ്പെട്ട് കഴിഞ്ഞു. ബാംഗ്ലൂരിലുള്ള എംഎല്‍ എ മാരുമായി ദ്വിഗ് വിജയ് സിങ് ഉള്‍പ്പെടെ ഉള്ളവര്‍ ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാണ്. ജ്യോതിരാദിത്യക്ക് രാജ്യസഭാ സീറ്റു നല്‍കുന്നതിനു പുറമെ വൈകാതെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Priyanka Gandhi criticize prime minister over MP tactics