രാജ്യത്ത് കൊറോണ പടർത്തിയത് അമേരിക്കയാണെന്ന ആരോപണവുമായി ചൈന

china against america

നാലായിരത്തിലധികം ആളുകളുടെ ജീവൻ കവർന്നെടുത്ത കൊറോണ വൈറസ് ബാധയ്ക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. ഈ മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനയിൽ പടർത്തിയത് അമേരിക്കൻ സൈന്യമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാങ് ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അമേരിക്കക്കെതിരായ സാവോ ലിജിയാങിൻ്റെ ആരോപണം. കൊറോണ വൈറസ് അമേരിക്കൻ ഗൂഢാലോചനയാണെന്ന വാദം ചൈനീസ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ലിജിയാങിൻ്റെ ഇത്തരത്തിലൊരു പരമാർശം. അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ സെൻ്റര്‍ മേധാവി അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ നടത്തിയ പ്രസ്താവനയും സാവോ ലിജിയാങ് ട്വീറ്റ് ചെയ്തിട്ടുണ്ട്. വുഹാനിലെ മൃഗങ്ങളെ വിൽക്കുന്ന മാർക്കറ്റാണ് രോഗത്തിൻ്റെ ഉത്ഭവമെന്നായിരുന്നു ചൈനയിലെ ഡസീസ് കൺട്രോൾ ആൻഡ് പ്രിവിഷൻ സെൻ്റർ ആദ്യം പറഞ്ഞത്. എന്നാൽ വൈറസിൻ്റെ ഉത്ഭവം രാജ്യത്തിന് പുറത്താണെന്നാണ് ചൈനീസ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്.

Content Highlights; china against america

LEAVE A REPLY

Please enter your comment!
Please enter your name here