വാഷിംങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് സ്റ്റാഫിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റുമായോ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായോ ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച്ച കൊറണ ടെസ്റ്റ് നടത്തിയ ട്രംപിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് സ്റ്റാഫിന്റെ രോഗബാധ കണ്ടെത്തിയത്. വൈറ്റ് ഹൗസില്‍ ട്രംപ് പങ്കെടുത്ത പ്രസ് കോണ്‍ഫറന്‍സില്‍ പെന്‍സും പങ്കെടുത്തിരുന്നു.
അതേസമയം അമേരിക്കയില്‍ ഇതേവരെ രോഗം ബാധിച്ച് 216 പേര് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 16,600 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.
Content Highlight: Corona test positive on American Vice President’s staff