ഞങ്ങൾക്ക് വേണ്ടത് കയ്യടിയല്ല, സുരക്ഷ സംവിധാനങ്ങളാണ്: മോദിയെ വിമർശിച്ച് ആരോഗ്യപ്രവർത്തകർ

India Medical Proffessionals

കൊവിഡ് 19 നെ പ്രതിരോധിക്കാൻ നിരന്തരം പൊരാടുന്ന ആരോഗ്യ പ്രവർത്തകരെ അനുമോദിക്കാൻ ഞാറാഴ്ച 5 മണിക്ക് പാത്രങ്ങൾ കൂട്ടിയടിക്കണമെന്ന പ്രധാനമന്ത്രിയുടെ അഹ്വാനത്തെ വിമർശിച്ച് ആരോഗ്യപ്രവർത്തകർ തന്നെ രംഗത്ത് വന്നു. തങ്ങൾക്ക് കെെയ്യടിയല്ല വേണ്ടതെന്നും സുരക്ഷ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ ട്വിറ്ററിൽ പ്രതികരിച്ചു.

‘എനിക്ക് താങ്കളുടെ കെെയ്യടിയല്ല വേണ്ടത്, എൻ്റെ ക്ഷേമം ഉറപ്പുവരുത്താൻ താങ്കളുടെ ഭാഗത്തുനിന്നുള്ള ആത്മാർത്ഥമായ ശ്രമമാണ് വേണ്ടത്. സുരക്ഷക്കുള്ള ഉപകരണങ്ങളും സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള മികച്ച സമീപനവും ഉണ്ടാവണം. എനിക്ക് മികച്ച സർക്കാർ സംവിധാനങ്ങൾ വേണം.
നിങ്ങളുടെ പ്രവർത്തനങ്ങളിൽ എനിക്ക് വിശ്വാസമുണ്ടാകണം. നന്നായി പ്രവർത്തിക്കൂ’. ഒരു ആരോഗ്യപ്രവർത്തക ട്വിറ്ററിൽ കുറിച്ചു.

ആരോഗ്യ രംഗത്ത് പ്രവൃത്തിക്കുന്നവര്‍ക്ക് സുരക്ഷക്ക് മതിയായ ഉപകരണങ്ങള്‍ ഇല്ലെന്നും നഴ്‌സുമാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അവർ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ തുറന്നു പറയാൻ പോലും സാധിക്കുന്നില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഞായറാഴ്ച ജനതാ കര്‍ഫ്യൂ നടത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്നും മോദി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യപ്രവർത്തകരുടെ പ്രതികരണം

content highlights: Not just clapping: Indian medical professionals take to Twitter to demand resources, equipment