മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പോരാട്ടങ്ങളെ പിന്നോട്ടടിക്കും; കുറച്ച് ദിവസങ്ങള്‍ കൂടി ലക്ഷ്മണരേഖ കടക്കരുതെന്ന് മോദി

ന്യൂഡല്‍ഹി: കൊവിഡ് 19 നെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനം നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ചുകൊണ്ടാണ് മോദി മന്‍ കീ ബാത്ത് ആരംഭിച്ചത്.

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പോരാട്ടങ്ങളെ പിന്നോട്ടടിക്കുമെന്നും, കുറച്ച് ദിവസങ്ങള്‍ കൂടി ലക്ഷ്മണരേഖ കടക്കരുതെന്നും മോദി ആവശ്യപ്പെട്ടു. ചിലര്‍ ലോക്ക് ഡൗണ്‍ ഗൗരവമായി കാണുന്നില്ല. ക്വാറന്റെയ്ന്‍ അല്ലാതെ കൊവിഡിനെ പ്രതിരോധിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല. ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുകയാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Content Highlight: PM to Continue the precautions upto two weeks