രണ്ടാമതും രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി ട്വീറ്റ് ചെയ്തു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം തവണയാണ് മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. നേരത്തെ രാജ്യത്തോടായി നടത്തിയ പ്രസംഗത്തിലായിരുന്നു ഞായാറാഴ്ച ജനതാ കര്‍ഫ്യൂ നടത്താന്‍ മോദി ആഹ്വാനം ചെയ്തത്.

ജനതാ കര്‍ഫ്യൂവിന് പിന്നാലെയാണ് രാജ്യത്ത് 30 സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളില്‍ പൊതുഗതാഗതം നിര്‍ത്തുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കാവൂ എന്നാണ് നിര്‍ദേശം.

ലോകത്താകമാനം 16000ത്തിലധികം ആളുകളാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 195 രാജ്യങ്ങളിലായി 375000ത്തിലധികം ആളുകള്‍ രോഗബാധിതരാവുകയും ചെയ്തു. ഇതില്‍ ഒരുലക്ഷത്തിലേറെ ആളുകള്‍ രോഗമുക്തരായിട്ടുണ്ട്.

Content Highlight: Narendra Modi to address people on second time amid corona scares.

LEAVE A REPLY

Please enter your comment!
Please enter your name here