‘ആവശ്യ സേവനക്കാർക്ക് പാസ് നൽകും’, പാസില്ലാത്തവർ പുറത്തിറങ്ങിയാൽ നടപടി; ലോക്നാഥ് ബഹ്റ

police issuing pass on essential services 

സംസ്ഥാനത്ത് ലോക്ക് ഡൌൺ നടപ്പാക്കിയ സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് പാസ് നിർബന്ധമാക്കി പൊലീസ്. ആവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക പാസ് നൽകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കി. ഇതിൻ്റെ വിതരണം അതാത് ജില്ലാ ഭരണകൂടമായിരിക്കും നിർവ്വഹിക്കുക. മാധ്യമപ്രവർത്തകർക്ക് അവരുടെ പാസ് കാണിച്ചാൽ മതിയാകും. 

വാഹനങ്ങൾ പുറത്തിറക്കിയാൽ ഉദ്ദേശം വിശദീകരിച്ച് സത്യവാങ്മൂലം നൽകണം. മരുന്ന് കൊണ്ടു വരുന്ന വാഹനങ്ങൾക്ക് വിലക്കില്ല. പുറത്തിറങ്ങുന്ന ആളുകൾ എവിടേക്കാണ് പോകുന്നതെന്ന് ഡിക്ലറേഷൻ നൽകണം. ആവശ്യ സാധനങ്ങൾ ലഭ്യമാക്കാനും അടിയന്തര സഹായങ്ങൾ നൽകാനും മാത്രമേ ഓട്ടോ ടാക്സി സേവനങ്ങൾ ഉപയോഗിക്കാൻ പാടുള്ളു. സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോക്ക് ഡൌൺ സമൂഹത്തിൻ്റെ നന്മക്ക് വേണ്ടിയാണെന്നും ജനങ്ങൾ വീട്ടിലിരുന്ന് സഹകരിക്കണമെന്നും ലോക്നാഥ് ബഹ്റ തിരുവനന്തപുരത്ത് വ്യക്തമാക്കി.

content highlights: police issuing pass on essential services 

LEAVE A REPLY

Please enter your comment!
Please enter your name here