സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും ലോക്ക് ഡൌൺ; ഇന്നു മുതൽ തുറക്കില്ല

bevco outlets going to shut down

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാൻ തീരുമാനമായി. ഇന്ന് മുതൽ തുറക്കേണ്ടതില്ലെന്ന് മനേജർമാരെ അറിയിച്ചു. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം തീരുമാനിക്കും. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരളത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടക്കണമെന്ന തീരുമാനമായത്. 

ഇന്നുമുതൽ ഔട്ട്ലെറ്റുകൾ തുറക്കേണ്ടന്ന നിർദ്ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാറിന് നല്‍കി. അദ്ദേഹം എല്ലാ മാനേജര്‍മാര്‍ക്കും ഈ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മദ്യവിൽപനശാലകൾ പൂട്ടണമെന്ന് പ്രതിപക്ഷവും ഡോക്ടർമാരുടെ സംഘടനകളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ബാറുകൾ പൂട്ടിയിരുന്നെങ്കിലും പ്രത്യേക കൌണ്ടറുകൾ വച്ച് മദ്യവിൽപന നടത്തുന്ന കാര്യം സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ജോലിക്കെത്താൻ കഴിയില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷനിലെ ഐഎന്‍ടിയുസി നേതാക്കളും അറിയിച്ചു. 

content highlights: bevco outlets going to shut down