കൊവിഡ് 19- ജി 20 രാജ്യങ്ങളുടെ അടിയന്തിര യോഗം ഇന്ന്‌

ദുബായ്: കൊവിഡ് 19 മഹാമാരി ആഗോളതലത്തില്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ജി 20 രാജ്യങ്ങുടെ അടിയന്തിര യോഗം ഇന്ന് ചേരും. സൗദി ഭരണാധികാരി സല്‍നമാന്‍ രാജാവ് അധ്യക്ഷത വഹിക്കുന്ന യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും.

ലോകാരോഗ്യ സംഘടന, കൊവിഡ് മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരാനുള്ള തീരുമാനം സൗദി അംഗ രാജ്യങ്ങളെ അറിയിച്ചിരുന്നു. കൊവിഡിന്റെ ആഘാതം തടയാനുള്ള നടപടികളാവും യോഗത്തില്‍ ചര്‍ച്ച ചെയ്യുക. അതോടൊപ്പം തന്നെ ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും മുതിര്‍ന്ന ആരോഗ്യ, വിദേശകാര്യ ഉദ്യോഗസ്ഥരും കൈക്കൊള്ളുന്ന നടപടികള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ നേരത്തെ ടെലിഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.

Content Highlight: G-20 Meeting will held today via video conference