വാട്സ്ആപ്പ്  സ്റ്റാറ്റസ് വീഡിയോ സമയം 15 സെക്കൻ്റായി കുറച്ചു

WhatsApp status videos get restricted to 15 seconds

വീഡിയോ സ്റ്റാറ്റസിൻ്റെ സമയ ദെെർഘ്യം 30 സെക്കൻ്റിൽ നിന്നും 15 സെക്കൻ്റായി കുറച്ച് വാട്സ്ആപ്പ്. കൊവിഡ് കാലത്തെ അമിത ഉപയോഗം മൂലം ഇൻ്റർനെറ്റ് ഡൌൺ ആകുന്നതിനെ തുടർന്നാണ് വാട്സ്ആപ്പ് വീഡിയോ ദൈർഘ്യം വെട്ടിക്കുറച്ചത്. 

കൊവിഡ് പശ്ചാത്തലത്തിൽ ആളുകൾ വീട്ടിലിരിക്കുന്നതുകൊണ്ടും വർക്ക് ഫ്രം ഹോം വർധിച്ചതും കാരണം ഇൻ്റർനെറ്റ് സെർവർ ഡൌൺ ആകുന്നത് പതിവായതിനെ തുടർന്നാണ് വീഡിയോ ദെെർഘ്യം കുറച്ചത്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളെല്ലാം വീഡിയോ ഗുണനിലവാരം കുറച്ചിട്ടുണ്ട്. 

content highlights: WhatsApp status videos get restricted to 15 seconds