കൊച്ചി: പൊടുന്നനെയുള്ള വില വര്‍ധനയ്ക്കു ശേഷം പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു. രാജ്യാന്തര വിപണിയിലെ വില ഇടിവിന് അനുസൃതമായാണ് ഇവിടെയും വില ഇടിവ്. വീടുകളിലേയ്ക്കുള്ള ആവശ്യത്തിനായി ഉപയോഗിയ്ക്കുന്ന സിലിണ്ടറുകള്‍ക്ക് 62.50 രൂപ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
734 രൂപയാണ് ഇന്നത്തെ സിലിണ്ടര്‍ വില. വാണിജ്യ മേഖലയിലെ സിലിണ്ടറുകളുടെ വിലയില്‍ 97.50 രൂപയുടെ കുറവുണ്ട്. 1274.50 രൂപയായി ആണ് സിലിണ്ടറിന് വില. സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകള്‍ക്കാണ് വില കുറഞ്ഞത്.
14.2 കിലോഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് മെട്രോ നഗരങ്ങളില്‍ 60 രൂപയിലേറെ കുറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കൊര്‍പ്പറേഷന്റെ എല്‍പിജി സിലിണ്ടറുകള്‍ക്ക് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളില്‍ 65 രൂപ വരെ വില കുറച്ചിട്ടുണ്ട്.
Content Highlight: LPG Cylinder price slash down to Rs. 65 as Corona Virus spread