ഞായറാഴ്ച വിളക്കുകൾ കത്തിക്കുമ്പോൾ ആൽക്കഹോൾ അടങ്ങിയ സാനിറ്റെസർ ഉപയോഗിക്കരുത്; കേന്ദ്ര സർക്കാർ

Don’t use alcohol-based sanitisers while lighting lamps on Sunday, govt warns

ഞാറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം വിളക്ക് കത്തിക്കുന്നവർ ആൽക്കഹോൾ അടങ്ങിയ സാനിറ്റെസർ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക പ്രക്ഷേപണ ഏജന്‍സിയായ  പ്രസാര്‍ ഭാരതി രംഗത്ത് വന്നു. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഏപ്രിൽ 5 ഞായറാഴ്ച  9 മിനിറ്റ് വീടുകളിൽ ലെറ്റുകൾ ഓഫാക്കി ദീപം കൊളുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഹ്വാനം ചെയ്തിരുന്നു. ഈ അവസരത്തിലാണ് പ്രസാര്‍ ഭാരതി ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ജനങ്ങൾക്ക് നല്‍കിയിരിക്കുന്നത്.

കൊവിഡിനെ പ്രതിരോധിക്കാൻ കുറഞ്ഞത് 60 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റെസർ ഉപയോഗിക്കണമെന്ന് ആരോഗ്യ വിധഗ്ദർ നിരന്തരം നിർദ്ദേശം നൽകിയിരുന്നു. ഇത്തരം ആൽക്കഹോൾ ബേസിഡ് ഹാന്‍ഡ് സാനിറ്റൈസറുകളിൽ എഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് തീപിടിക്കാന്‍ കാരണമാകും. ഇത്തരം സാനിറ്റെെസർ ഉപയോഗിക്കുന്നവർ ഞായറാഴ്ച രാത്രി വിളക്കോ മെഴുകുതിരിയോ കത്തിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പ്രസാർ ഭാരതി ആവശ്യപ്പെടുന്നു. 

content highlights: Don’t use alcohol-based sanitisers while lighting lamps on Sunday, govt warns