കൊവിഡ് 19: രോഗം ഗുരുതരം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍

ലണ്ടന്‍: കോവിഡ് ബാധയെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രേവശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍. രോഗം വഷളായതിനെ തുടര്‍ന്നാണ് ബോറിസിനെ ഐസിയുവിലേക്ക് മാറ്റിയത്. സെന്‍ട്രല്‍ ലണ്ടനിലെ സെന്റ്. തോമസ് എന്‍.എച്ച്.എസ് ആശുപത്രിയിലായിരുന്നു ബോറിസിനെ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് രോഗബാധയെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു അദ്ദേഹം. രോലഗക്ഷണങ്ങള്‍ കുറയാത്തതിനാലാണ് ഞായറാഴ്ച ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറുകയായിരുന്നു. സെന്‍ട്രല്‍ ലണ്ടനില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഡൗണ്‍ടൗണ്‍ സ്ട്രീറ്റിലെ ഫല്‍റ്റിലായിരുന്നു ഐസൊലേഷനില്‍ കഴിഞ്ഞിരുന്നത്. ബോറിസിന് രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കാമുകിയായ കാരിയും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കാരിക്കും രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടെങ്കിലും വിശ്രമം എടുത്തതിനാല്‍ മെച്ചപ്പട്ടതായും കാരി പറഞ്ഞിരുന്നു.

ബോറിസിന്റെ അഭാവത്തില്‍ ചുമതലകള്‍ ഇനി വഹിക്കുന്നത് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബായിരിക്കും. ബോറിസ് ഐസൊലേഷനില്‍ കഴിഞ്ഞപ്പോഴും ഔദ്യോഗിക കാര്യങ്ങള്‍ വീട്ടിലിരുന്ന് ചെയ്യുന്നുണ്ടായിരുന്നു. ഇന്നലെ രോഗം മെച്ചപ്പെട്ടു എന്ന് ബോറിസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, രാത്രി എട്ടരയോടെ ആരോഗ്യനില മോശമാവുകയായിരുന്നു.

Content Highlight: British PM Boris Johnson moved to ICU as Corona become critical