തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി നല്കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും.
ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. എ.എ.വൈ വിഭാഗത്തിലുള്ളവര്‍ക്കുള്ള 5.95 ലക്ഷം കിറ്റുകളാണ് ആദ്യ നല്‍കുന്നത്. അതിന് ശേഷം മുന്‍ഗണ ക്രമത്തില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റുകള്‍ നല്‍കും.
സപ്ലൈക്കോയാണ് കിറ്റുകള്‍ തയ്യാറാക്കി റേഷന്‍ കടകളില്‍ എത്തിക്കുന്നത്. ചില സ്ഥലങ്ങളില്‍ കിറ്റുകളില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യമുണ്ട്. അടിയന്തരമായി സാധനങ്ങളെത്തിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും മുടക്കം കൂടാതെ കിറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി പി.തിലോത്തമന് പറഞ്ഞു.
Content Highlight: Free ration kit of 17 items supply from today