ജനീവ : കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് ഉടന്‍ മാറില്ലെന്നും, കൊറോണ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം ഗെബ്രെയൂസസ് വ്യക്തമാക്കി. പല രാജ്യങ്ങളിലും വൈറസ് പ്രാരംഭ ഘട്ടത്തിലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആഫ്രിക്കയിലും അമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ കോവിഡ് വ്യാപനത്തോത് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ സ്ഥിതി നിയന്ത്രണാതീതമാകാന്‍ സാധ്യത കൂടുതലാണെന്നും ഡബ്ലിയു എച്ച് ഒ മേധാവി മുന്നറിയിപ്പ് നല്‍കി.
#WHO chief @DrTedros warns that the #coronavirus remains extremely dangerous and "will be with us for a long time." pic.twitter.com/rrxUdCToov
— Global Times (@globaltimesnews) April 23, 2020
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഗോള ജനത ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നിര്‍ത്തിയ നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുനഃപരിശോധിക്കണമെന്നും ഡബ്ലിയു എച്ച് ഒ മേധാവി ആവശ്യപ്പെട്ടു.
Content Highlight: WHO warns Covid Virus will be with us for a long time