വാട്സാപ്പിൽ ഇനി എട്ടുപേർക്ക് ഒരുമിച്ച് വീഡിയോ കോള്‍ ചെയ്യാം; പുതിയ മാറ്റം ഇന്ത്യയിലുമെത്തി

WhatsApp update boosts video calling to allow 8 people at once

ഗ്രൂപ്പ് വീഡിയോ കോളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വാട്സാപ്പ്. ഇനി എട്ടുപേർക്ക് ഒരേ സമയം ഒരുമിച്ച് വീഡിയോ കോള്‍ ചെയ്യാൻ കഴിയും. തിങ്കളാഴ്ചയാണ് പുതിയ അപ്ഡേഷൻ പുറത്തുവന്നത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേഷന്‍ ലഭ്യമാകും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ എല്ലാവരും അപ്‌ഡേറ്റ് ചെയ്യണം. നേരത്തെ നാലുപേർക്ക് മാത്രമായിരുന്നു വീഡിയോ കോൾ ചെയ്യാൻ സൌകര്യം ഉണ്ടായിരുന്നത്.

വാട്സാപ്പ് നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോയാണ് വാട്‌സാപ്പ് വീഡിയോ കോളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ ഗ്രൂപ്പ് ചാറ്റില്‍ വീഡിയോ കോള്‍ ചെയ്യുന്നത് വാട്സാപ്പ് എളുപ്പമാക്കിയിരുന്നു. ചാറ്റിന് മുകളിലെ വീഡിയോ കോള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ചാറ്റിലെ ആരുമായും നേരിട്ട് വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. വാട്സാപ്പിൽ തന്നെ കൂടുതല്‍ ആളുകളെ ചേര്‍ക്കാവുന്ന ഗ്രൂപ്പ് കോള്‍ കൊണ്ടു വരുന്നതോടെ ഉപഭോക്താക്കള്‍ മറ്റ് പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നത് തടയാനാകും എന്നാണ് വാട്‌സാപ്പ് കണക്കുകൂട്ടുന്നത്.

content highlights: WhatsApp update boosts video calling to allow 8 people at once

LEAVE A REPLY

Please enter your comment!
Please enter your name here