ആരോഗ്യസേതു ആപ്പിനെതിരെ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി; ഡാറ്റ സുരക്ഷിതമാണോ എന്നതിന് ഉറപ്പില്ല

Rahul Gandhi raises security concerns over the Arogya Setu app. BJP hits back

കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ആരോഗ്യസേതു മൊബൈല്‍ ആപ്പിനെതിരെ രാഹുൽ ഗാന്ധി രംഗത്ത്. ഒരു സ്വകാര്യ ഏജൻസിക്കാണ് ഇതിന്‍റെ നിയന്ത്രണ അവകാശം നൽകിയിരിക്കുന്നതെന്നും വിവര സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ടു ഗുരുതരമായ ആശങ്കയാണ് ഉയര്‍ത്തുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഭയം ജനിപ്പിച്ച് പൗരന്മാരെ അവരുടെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ പറയുന്നു. 

കൊവിഡ് ബാധിക്കാനുള്ള സാധ്യത തിരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരന്മാരെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് ആരോഗ്യസേതു ആപ്പ് എന്ന ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. എന്നാൽ ആരോഗ്യസേതു ആപ്പ് ജനങ്ങളെ സംരക്ഷിക്കാനാണെന്നും വിവരച്ചോര്‍ച്ചയുണ്ടാകില്ലെന്നും കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രതികരിച്ചു. 

content highlights: Rahul Gandhi raises security concerns over the Arogya Setu app. BJP hits back