പാവപ്പെട്ടവരുടെ കെെകളിൽ പണം എത്തണം; ഇന്ത്യക്ക് വൻ ഉത്തേജക പാക്കേജ് ആവശ്യമെന്ന് അഭിജിത് ബാനര്‍ജി

കൊവിഡ് പ്രതിസന്ധി നേരിടുന്ന പാവപ്പെട്ടവരായ ജനങ്ങളുടെ കെെയ്യിൽ പണമെത്തിക്കണമെന്ന് സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ഇതിനായി ഇന്ത്യക്ക് വൻ ഉത്തേജക പാക്കേജ് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ രാജ്യത്തെ എങ്ങനെ പുനഃരുജ്ജീവിപ്പിക്കാം എന്ന വിഷയത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് അഭിജിത് ബാനര്‍ജി ഇങ്ങനെ പറഞ്ഞത്.

ഇന്ത്യക്ക് വലിയൊരു ഉത്തേജക പാക്കേജ് ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ആളുകളുടെ കൈകളിലേക്ക് പണം എത്തിക്കണം. ലോക്ക് ഡൗണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ആര്‍ക്കെങ്കിലും റേഷന്‍ കാര്‍ഡ് വേണ്ടതുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി അത് അനുവദിച്ച് നല്‍കണം. ജിഡിപിയുടെ പത്ത് ശതമാനമാണ് കൊവിഡ് പ്രതിസന്ധി മറികടക്കാൻ യുഎസ് നീക്കിവച്ചിരിക്കുന്നത്. യുഎസ് ഭരണകൂടം ചെയ്യുന്നപോലെ ഇന്ത്യയും പദ്ധതികൾ ആവിഷ്കരിക്കണം. ആദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിന് ‌ശേഷമുള്ള ഇന്ത്യയിലെ സാമ്പത്തിക പുനഃരുജ്ജീവനം സംബന്ധിച്ച് ശുഭാപ്തി വിശ്വാസം പുലര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: “India Needs Bigger Stimulus Package”: Abhijit Banerjee To Rahul Gandhi

LEAVE A REPLY

Please enter your comment!
Please enter your name here