രാജ്യത്ത് 30 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

30 BSF jawans, who were posted in Delhi, test positive for coronavirus in Jodhpur

രാജ്യത്ത് അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിൻ്റ 30 ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 30 ബിഎസ്എഫ് ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ നേരത്തെ ഡൽഹിയിൽ  ജോലി ചെയ്തിരുന്നു. ഡല്‍ഹിയില്‍ ക്രമസമാധാന ചുമതല വഹിച്ചിരുന്ന മറ്റ് അര്‍ദ്ധ സൈനിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ബിഎസ്എഫ് ജവാന്മാരെ ജോധ്പൂരിലേക്ക് മാറ്റിയിരുന്നു. ഇവരിലാണ് ഇപ്പോള്‍ കൊവിഡ് കണ്ടെത്തിയത്.

ഇന്നലെ സിആര്‍പിഎഫിനും ബിഎസ്എഫിനും പിന്നാലെ മറ്റൊരു അര്‍ദ്ധ സൈനിക വിഭാഗമായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ 45 ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 43 പേര്‍ ഡല്‍ഹിയില്‍ ആഭ്യന്തര സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടവരാണ്. ഇവരെ സഫ്ദര്‍ജങ്, ഹരിയാന ജജ്ജര്‍ എയിംസ്, ഗ്രേറ്റര്‍ നോയിഡയിലെ സിആര്‍പിഎഫ് റഫറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി ചികിത്സിക്കുകയാണ്. ഡല്‍ഹിയിലെ ബിഎസ്എഫിൻ്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്നലെ ബിഎസ്എഫ് ആസ്ഥാനം അടച്ചു. അതേസമയം മയൂര്‍ വിഹാറിലെ 137 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് രോഗം ബാധിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി.

content highlights: 30 BSF jawans, who were posted in Delhi, test positive for coronavirus in Jodhpur