മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത് സംസ്ഥാനങ്ങൾ പരിഗണിക്കണം; സുപ്രീം കോടതി

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം സംസ്ഥാനങ്ങൾ കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, ബി.ആര്‍ ഗവായി എന്നിവരടങ്ങിയ മൂന്ന് അംഗ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. 

ഇതു സംബന്ധിച്ച് ഉത്തരവൊന്നും പുറപ്പെടുവിക്കില്ല. എന്നാൽ സാമൂഹിക അകലം പാലിക്കാൻ മദ്യം വീടുകളില്‍ എത്തിക്കുന്നതോ നേരിട്ടല്ലാതെ വില്‍പന നടത്തുന്നതോ സംസ്ഥാനങ്ങള്‍ പരിഗണിക്കണം. കോടതി പറഞ്ഞു. മാര്‍ച്ച് 25 മുതല്‍ അടച്ച മദ്യവില്‍പ്പന ശാലകള്‍ ഈ ആഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഈ സന്ദർഭത്തിലാണ് കോടതി പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്.

മദ്യം വീടുകളില്‍ എത്തിക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്ന് ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ മദ്യം വീടുകളില്‍ വിതരണം ചെയ്യാന്‍ ഇന്ത്യയില്‍ നിയമപരമായി അനുവാദമില്ല. 

content highlights: “States Should Consider Home Delivery Of Liquor,” Suggests Supreme Court

LEAVE A REPLY

Please enter your comment!
Please enter your name here