ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണ്‍; ആവശ്യ സർവീസുകൾക്ക് അനുമതി

sunday lockdown in kerala

സമ്പൂര്‍ണ ലോക്ക് ഡൗണായ ഞായറാഴ്ചകളിൽ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണ്‍ പൂര്‍ണമായി പാലിക്കണമെന്നാണ് സർക്കാർ നിര്‍ദേശം. അവശ്യസാധനങ്ങള്‍, പാല്‍, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍, ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ എന്നിവയ്ക്ക് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാം.

ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി. അടിയന്തര ആവശ്യമുള്ളവര്‍ക്ക് പൊലീസില്‍നിന്നോ ജില്ലാ കളക്ടറില്‍നിന്നോ പാസ് വാങ്ങി യാത്ര ചെയ്യാം. വാഹനങ്ങള്‍ അധികം പുറത്തിറങ്ങാത്തതിനാല്‍ പെട്രോള്‍ പമ്പുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആവശ്യമാണെങ്കില്‍ അതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: Sunday lockdown in Kerala