സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അവശ്യ സാധനങ്ങൾ, പാൽ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യനിർമാർജനം നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ടാകും. മാധ്യമങ്ങൾക്കും വിവാഹ, മരണച്ചടങ്ങുകൾക്കും നിയന്ത്രണം ബാധകമല്ല.
ഹോട്ടലുകളിൽ പാർസൽ സർവീസ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും മാത്രമാകും യാത്ര ചെയ്യാനുള്ള അനുവാദം. മറ്റ് അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരികളുടെയോ പോലീസിൻ്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കുകയുള്ളു. മൂന്നാം ഘട്ട ലോക്ക് ഡൌണിൻ്റെ ഭാഗമായി ഈ ഞായറാഴ്ച മുതൽ ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
content highlights: Sunday lockdown in Kerala