യുഎസില്‍ കൊവിഡ് വ്യാപിച്ചത് ഭരണകൂടത്തിൻ്റെ പരാജയം കാരണമെന്ന മുന്‍ പ്രസിഡൻ്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡൻ്റ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ബരാക് ഒബാമ കഴിവില്ലാത്ത പ്രസിഡൻ്റ് ആയിരുന്നെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെത്തിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
യുഎസില്‍ രോഗവ്യാപനത്തിൻ്റെ പ്രധാനകാരണം ഭരണകൂടത്തിൻ്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഒബാമ രംഗത്ത് എത്തിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും യുഎസില്‍ എല്ലാം കൈവിട്ട അവസ്ഥയിലാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ശനിയാഴ്ച്ച ഒരു വെർച്ച്വൽ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്. ട്രംപിൻ്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശം
ഇതിന് മറുപടിയായാണ് ട്രംപ് രംഗത്ത് എത്തിയത്. ‘ഒബാമ പ്രാപ്തിയില്ലാത്ത ഒരു പ്രസിഡൻ്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡൻ്റ്, എനിക്ക് പറയാന്‍ കഴിയുന്നത് അത്രയേ ഉള്ളൂ’ വൈറ്റ്ഹൗസില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.
content highlights: Barack Obama Was Grossly Incompetent: Donald Trump After Coronavirus Criticism