കൊറോണ വൈറസിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമര്‍പ്പിക്കുന്നതിനിടെ കാനഡ എയര്‍ ഫോഴ്‌സ് വിമാനം ബ്രിട്ടീഷ് കൊളംബിയയില്‍ തകര്‍ന്നു വീണു. വ്യോമസേനയുടെ സ്‌നോബേര്‍ഡ്‌സ് എയറോബാറ്റിക്സ് ടീമിൻ്റെ വിമാനമാണ് ബ്രിട്ടീഷ് കൊളംബിയയില്‍ ഞായറാഴ്ച തകര്‍ന്നുവീണത്. കംലൂപ്‌സ് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മറ്റൊരു വിമാനത്തിനൊപ്പം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഒരു വീടിൻ്റെ മുന്‍വശത്ത് തകര്‍ന്നു വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സിൻ്റെ സ്‌നോബേര്‍ഡ്‌സ് വിമാനം കംലൂപ്‌സിന് സമീപം തകര്‍ന്നു വീണുവെന്ന് വിവരം ലഭിച്ചുവെന്ന് റോയല്‍ കനേഡിയന്‍ വ്യോമസേന ട്വീറ്റ് ചെയ്തു. വിമാനം ഇടിച്ചിറങ്ങുന്നതിന് മുമ്പ് തന്നെ പൈലറ്റിന് പുറത്ത് കടക്കാന്‍ സാധിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് വിമാനം ഒരു വീടിന് മുകളില്‍ ഇടിച്ചിറങ്ങി.
content highlights: Canada Air Force Plane Crashes In British Columbia During Coronavirus Tribute