എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു; ജൂൺ മാസം നടത്താൻ തീരുമാനം

SSLC, Plus Two Exam Postponed

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ആദ്യവാരം മാത്രമേ ഈ പരീക്ഷകള്‍ നടത്തുകയുള്ളൂവെന്നാണ് അറിയുന്നത്. സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകും. ലോക്ഡൗൺ നീട്ടുന്ന സാഹചര്യം ഉണ്ടായാൽ പരീക്ഷ നടത്താനുള്ള അനുമതി നൽകാമെന്ന കേന്ദ്ര ഉറപ്പിനെത്തുടർന്നാണ് പരീക്ഷ മാറ്റിയതെന്ന് അധികൃതർ പറയുന്നു.

നേരത്തെ മെയ് 26 മുതല്‍ പരീക്ഷ നടത്താനായിരുന്നു തീരുമാനം. നിശ്ചയിച്ച തീയതിയിൽ നടക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഇടപെടലാണ് പരീക്ഷ മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്. കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുട്ടികൾ പരീക്ഷ എങ്ങനെ എഴുതുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല എന്നതും ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷ എങ്ങനെ നടത്തുമെന്നുള്ളതും ആശങ്ക ഉയർത്തിയിരുന്നു. 

മെയ് 31-ന് ശേഷം എപ്പോള്‍ പരീക്ഷകള്‍ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോള്‍ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം എന്നതും, മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം എന്നതെല്ലാം സംബന്ധിച്ച് പ്രത്യേക കേന്ദ്ര മാർഗനിർദേശങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്.

content highlights: SSLC, Plus Two Exam Postponed