എസ്എസ്എൽസി ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾക്ക് ഇന്ന് തുടക്കം

sslc higher secondary model exams starts today

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം. രാവിലെ 9.40 നാണ് എസ്എസ്എൽസി മോഡൽ പരീക്ഷ ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. മാർച്ച് 17 നാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. മാർച്ച് അഞ്ചിന് അവസാനിക്കുന്ന മാതൃകാ പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10 ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. 

10 ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തേണ്ടതില്ല. കൊവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുതെന്ന് നിർദേശിക്കുന്നത്. മാർച്ച്‌ 17 മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എൽസിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുന്നത്. 

Content Highlights; sslc higher secondary model exams starts today