നാലുവര്‍ഷം കൊണ്ട് സംസ്ഥാനത്തിന് ഒരു നേട്ടവുമില്ല; കൈമുതല്‍ അഴിമതിയും ധൂര്‍ത്തും മാത്രമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ ഭരിച്ച നാലുവര്‍ഷം കേരളത്തിന് ഒരു നേട്ടവുമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം, അഴിമതി, ധൂര്‍ത്ത് എന്നീ വിശേഷണങ്ങള്‍ക്ക് ഏറ്റവും അര്‍ഹതയുള്ള സര്‍ക്കാറാണ് കേരളത്തിലേത്.

ആര്‍ഭാടം, ബന്ധുനിയമനം, പ്രളയഫണ്ട് തട്ടിപ്പ്, പി.എസ്.സി തട്ടിപ്പ്, രാഷ്ട്രീയ കൊലപാതകങ്ങള്‍, കെടുകാര്യസ്ഥത, പിടിപ്പുകേട് എന്നിവയാണ് സര്‍ക്കാറിന്റെ മുഖമുദ്ര. എല്ലാ രാംഗത്തും പരാജയപ്പെട്ട ഗവര്‍മെന്റാണിത്.

2018ലെ മഹാപ്രളയം സര്‍ക്കാറിന്റെ വീഴ്ചകൊണ്ട് ഉണ്ടായതാണ്. പുതിയ കേരളം സൃഷ്ടിക്കുമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. രണ്ടുവര്‍ഷം കഴിഞ്ഞു. എവിടെയാണ് നവകേരളം സൃഷ്ടിച്ചത്. ഇന്നും പറഞ്ഞത് നവകേരളം സൃഷ്ടിക്കുമെന്നാണ്. അടുത്ത ഒരു വര്‍ഷവും ഈ പ്രതിജ്ഞ പുതുക്കുമെന്നാണ് കരുതുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: Opposition leader react to CM on Fourth anniversary of the Government

LEAVE A REPLY

Please enter your comment!
Please enter your name here