മാധ്യമ പ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ മെെക്രോസോഫ്ട്; 50തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

Microsoft sacks journalists, replaces them with AI software

മാധ്യമ പ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. എംഎസ്എൻ വെബ്‌സൈറ്റിന് വേണ്ടിയാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. കരാർ മാധ്യമ പ്രവർത്തകരാണ് വെബ്‌സൈറ്റിന് വേണ്ടി സ്റ്റോറികൾ, തലക്കെട്ട്, ചിത്രം എന്നിവ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്. ഇനിമുതൽ ഇത്തരം ജോലികൾ റോബോട്ടുകളായിരിക്കും ചെയ്യുക. 50 ഓളം കരാർ ജീവനക്കാർക്ക് ഇതോടെ ജോലി നഷ്ടമാകുമെന്നാണ് വിവരം. സ്ഥിരം ജോലിക്കാരായ മാധ്യമ പ്രവർത്തകർ തുടരുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധിയെ തരണം ചെയ്ത് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എല്ലാ കമ്പനികളെപ്പോലെയും മൈക്രോസോഫ്റ്റ് നടത്തിയ പതിവ് മൂല്യ നിർണയത്തിലാണ് ഈ തീരുമാനം. എന്നാൽ മാധ്യമ പ്രവർത്തകളെ മാറ്റി ഇത്തരം ജോലികളിൽ റോബോട്ടുകളെ നിയമിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് മെെക്രോസോഫ്ട് എഡിറ്റോറിയൽ ബോർഡ് ജീവനക്കാർ പറയുന്നു. എഡിറ്റോറിയൽ മാർഗനിർദേശങ്ങൾ അനുസരിച്ച് കൃത്യവും വ്യക്തവുമായ സ്റ്റോറികളും തലക്കെട്ടുകളും തെരഞ്ഞെടുക്കാൻ റോബോട്ടുകൾക്ക് എത്രമാത്രം സാധ്യമാകുമെന്ന് പറയാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. 

content highlights: Microsoft sacks journalists, replaces them with AI software