ലോക പരിസ്ഥിതി ദിനം; ഭൂമിയുടെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം

World Environment Day: PM Narendra Modi urges people to preserve the planet’s rich biodiversity

ലോക പരിസ്ഥിതി ദിനമായ ഇന്ന് രാജ്യത്തെ ജനങ്ങളെല്ലാം ഭൂമിയുടെ ജെെവവെെവിധ്യം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതിയുടെ സമ്പന്നമായ ജെെവവെെവിധ്യ സംരക്ഷണവും  മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിപാദിക്കുന്ന മൻകി ബാത്ത് പരിപാടിയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു. 

‘ഇന്ന് ലോക പരിസ്ഥിതി ദിനത്തിൽ ഭൂമിയുടെ ജെെവവെെവിധ്യം സംരക്ഷിക്കുമെന്ന പ്രതിജ്ഞ നമ്മൾ ആവർത്തിക്കണം. ഭൂമിയുടെ നിലനിൽപ്പിന് തന്നെ അഭിവാജ്യ ഘടകമായ സസ്യജന്തുജാലങ്ങളെ അഭിവൃത്തിപ്പെടുത്താൻ സാധ്യമാകുന്നതെല്ലാം നമ്മൾ ഒന്നിച്ച് ചെയ്യണം. വരുന്ന തലമുറക്ക് നല്ലൊരു പ്രകൃതിയെ ബാക്കിവെയ്ക്കാൻ നമ്മൾക്ക് കഴിയണം’. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൻ്റെ പ്രധാന ആശയം തന്നെ ജെെവവെെവിധ്യമാണ്. നിലവിലെ സാഹചര്യത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് ജെെവവെെവിധ്യം. ഈ ലോക്ക് ഡൌണിൽ ജനങ്ങളുടെ ജീവിതഗതിയിൽ ചെറിയ രീതിയിൽ മാറ്റങ്ങൾ സംഭവിച്ചെങ്കിലും നമ്മുക്ക് ചുറ്റുമുള്ള  ജെെവവെെവിധ്യത്തെ സംബന്ധിച്ച് സ്വയം വിചിന്തനം ചെയ്യാൻ കിട്ടിയ ഒരു അവസരം കൂടിയായിരുന്നു ഇത്. ശബ്ദ മലിനീകരണം മൂലം നമുക്ക് നഷ്ടപ്പെട്ടു പോയ പക്ഷിമൃഗാദികളുടെ ശബ്ദങ്ങൾ ഇപ്പോൾ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.   

content highlights: World Environment Day: PM Narendra Modi urges people to preserve the planet’s rich biodiversity