പൂനെയിൽ ജാതിക്കൊല; ദളിത് യുവാവിനെ അടിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തി

20-year-old Dalit man smashed with rods, stones, killed in Pune by family of upper caste girl over affair

20 വയസുകാരനായ ദളിത് യുവാവിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇതര ജാതിയിൽ പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു യുവാവ്. പൂനെയിലാണ് സംഭവം. ബെെക്കിൽ വരികയായിരുന്ന യുവാവിനെ വണ്ടിയിടിച്ച് വീഴ്ത്തിയതിന് ശേഷം ആറംഗ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുവാണ് യുവാവിനെ ടെമ്പോ വാനിടിപ്പിച്ച് വീഴ്ത്തിയത്. എഴുനേൽക്കാൻ ശ്രമിച്ച യുവാവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയും കല്ലെടുത്ത് എറിഞ്ഞും അവശനാക്കുകയായിരുന്നു. 

ഗുരതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിച്ചശേഷം യുവാവ് തന്നെയാണ് ബന്ധുക്കളോട് സംഭവം പറഞ്ഞത്. മരണമൊഴി അനുസരിച്ച് പൂനെ പൊലീസ് ആറു പേരെയും കസ്റ്റടിയിലെടുത്തു. ആറു പേരിൽ രണ്ടു പേർ പ്രായപൂർത്തിയാവാത്തവരാണ്. ഇവരെ ചില്‍ഡ്രന്‍സ് റിമാന്‍ഡ് ഹോമിലേക്ക് മാറ്റി. ഇതിനു മുമ്പും പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിളിച്ച് ഭീഷണപ്പെടുത്തിയിട്ടുണ്ടെന്നും ഉപദ്രവിച്ചിട്ടുണ്ടെന്നും മരിച്ച യുവാവിൻ്റെ ബന്ധുക്കൾ പറയുന്നു.

content highlights: 20-year-old Dalit man smashed with rods, stoned, killed in Pune by the family of upper-caste girl over affair