ലോക്ക് ഡൗണില്‍ തൊഴിലാളികൾക്ക് മുഴുവൻ വേതനവും കൊടുക്കണമെന്ന് സർക്കാരിന് പറയാൻ കഴിയില്ല; തൊഴിലാളിയും തൊഴിലുടമയും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സുപ്രീം കോടതി

Centre cannot coerce firms to pay full wages during a lockdown says SC

ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് മുഴുവൻ വേതനവും കൊടുക്കണമെന്ന് സർക്കാരിന് പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ലോക്ക് ഡൗൺ കാലയളവിലെ 54 ദിവസത്തെ മുഴുവൻ വേതനവും നൽകണമെന്ന് കേന്ദ്ര നിർദേശം ഉണ്ടെങ്കിലും തൊഴിലാളിയും തൊഴിലുടമയും ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അശോക് ഭൂഷൻ, എസ്. കെ കൌൾ, എം. ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് വിധി.

ലോക്ക് ഡൗൺ കാലത്ത് തൊഴിലാളിക്ക് മുഴുവൻ വേതനവും നൽകണമെന്ന കേന്ദ്ര സർക്കാരിൻ്റേയും കേരള സർക്കാരിൻ്റേയും ഉത്തരവുകൾ ചോദ്യം ചെയ്ത് നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ലോക്ക് ഡൗൺ സമയത്ത് വ്യാപരം നടക്കാത്തതിനാൽ തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നായിരുന്നു തൊഴിലുടമകൾ കോടതിയിൽ വാദിച്ചത്. കേന്ദ്ര സർക്കാർ മാർച്ച് 29ന് ഇറക്കിയ വിജ്ഞാപനത്തിൻ്റെ നിയമസാധുതയെക്കുറിച്ച് മറുപടി നൽകാൻ സർക്കാരിന് നാല് ആഴ്ച സമയം സുപ്രീം കോടതി നൽകി. 

content highlights: Centre cannot coerce firms to pay full wages during a lockdown says SC