പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 16, 17 തീയതികളിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

PM Modi to interact with chief ministers on 16-17 June

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ജൂണ്‍ 16, 17 തീയതികളില്‍ ചർച്ച നടത്തും. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായിരിക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തുക. വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചർച്ച. രാജ്യത്തെ ലോക്ക് ഡൗണ്‍ ഇളവുകളെ സംബന്ധിച്ചും തീരുമാനമെടുക്കും. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്.

മെയ് 11 നാണ് ഇതിനു മുമ്പത്തെ വീഡിയോ കോണ്‍ഫറന്‍സ് നടന്നത്. നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് മാർച്ച് 25 നാണ്. ഇപ്പോൾ രാജ്യം അഞ്ചാം ഘട്ട ലോക്ക് ഡൗണിലാണ്. 70 ദിവസത്തിലധികം നീണ്ട ലോക്ക് ഡൗണിന് പിന്നാലെ സര്‍ക്കാര്‍ പൊതുഗതാഗതത്തിനും ഓഫീസുകളുടെയും മാളുകളുടെയും പ്രവര്‍ത്തനത്തിനും അടക്കം ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. 

content highlights: PM Modi to interact with chief ministers on 16-17 June