പട്ടാളത്തെ വിളിക്കേണ്ടി വരുമെന്ന ജോ ബിഡൻ്റെ പ്രസ്താവനയ്ക്കെതിരെ ട്രംപ്; തെരഞ്ഞെടുപ്പിൽ തോറ്റാൽ സമാധാനപൂർവ്വം ഇറങ്ങിപൊയ്ക്കൊള്ളാം

Trump says he'll leave office peacefully if he loses in November

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ സമാധാനപൂര്‍വം പ്രസിഡൻ്റ് പദവിയില്‍ നിന്ന് ഇറങ്ങിപ്പൊയ്‌ക്കൊള്ളാമെന്ന് ഡൊണാള്‍ഡ് ട്രംപ്. തോറ്റാലും അധികാരത്തില്‍ തൂങ്ങിക്കിടക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നും അങ്ങനെ സംഭവിച്ചാൽ സൈന്യം നടപടി സ്വീകരിക്കേണ്ടി വരുമെന്ന ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ജോ ബിഡൻ്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ട്രംപിൻ്റെ മറുപടി. 

ഫോക്‌സ് ന്യൂസിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്. തോറ്റാൽ ഞാൻ പോകും. മറ്റ് കാര്യങ്ങൾ ചെയ്യും. പക്ഷെ ഞാന്‍ തോറ്റാല്‍, അത് നമ്മുടെ രാജ്യത്തിന് വളരെ മോശപ്പെട്ട ഒന്നായിരിക്കും എന്നതില്‍ സംശയമില്ല. അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ തന്നെ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ ട്രംപിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പില്‍ തോറ്റാലും അധികാരത്തില്‍ തുടരാന്‍ ശ്രമിച്ചേക്കുമെന്നും ജോ ബിഡനും മറ്റ് ഡെമോക്രാറ്റിക് നേതാക്കളും കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ട്രംപ് ഈ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമോ എന്ന സംശയവും ഡെമോക്രാറ്റിക് നേതാക്കൾക്ക് ഉണ്ട്. 

content highlights: Trump says he’ll leave office peacefully if he loses in November