ഗൽവാൻ താഴ്വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക് മോഹൻ സിംങ് കത്തയച്ചു. പ്രധാനമന്ത്രിയുടെ വാക്കുകൾ മറയാക്കാൻ ചൈനയെ അനുവദിക്കരുതെന്ന് കത്തിൽ ആവശ്യപെടുന്നുണ്ട്. അതിർത്തിയിലെ പ്രശ്നത്തെ രാജ്യം ഒറ്റകെട്ടായി നേരിടണമെന്നും ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പുറത്തു വിടരുതെന്നും മൻമോഹൻ സിംങ് വ്യക്തമാക്കി. ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണിപ്പോൾ ആവശ്യമെന്നും കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാവില്ലെന്നും മൻമോഹൻ സിംങ് കത്തിൽ പറഞ്ഞു.
“രാജ്യത്തിനു വേണ്ടിയാണ് ധീര സൈനികർ ജീവത്യാഗം ചെയ്തത്. അവരുടെ വീരമൃത്യു വെറുതെയാകരുത്. സർക്കാരിൻ്റെ ഇപ്പോഴത്തെ തീരുമാനങ്ങൾ ചരിത്രപരമായിരിക്കും. തൻ്റെ വാക്കുകൾ എന്ത് മാറ്റമാണ് രാജ്യസുരക്ഷയിലും ഇതിർത്തി വിഷയത്തിലും നയതന്ത്രത്തിലും ഉണ്ടാക്കുക എന്ന് പ്രധാന മന്ത്രി മനസ്സിലാക്കണം”. സാഹചര്യത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കണമെന്നും കേണൽ സന്തോഷ് ബാബുവിൻ്റെയും ജവാന്മാരുടെയും ജീവത്യാഗത്തിന് നീതി ഉറപ്പാക്കണമെന്നും അതിൽ ഉണ്ടാകുന്ന ഏത് തരത്തിലുള്ള കുറവും ജനങ്ങളുടെ വിശ്വാസത്തോട് ചെയ്യുന്ന വഞ്ചനയായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു.
Content Highlights; manmohan singh send letter to prime minister modi to ensure justice for soldiers died in galwan valley