ഗന്ധകി അണക്കെട്ടിന്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാള്‍; വെള്ളപ്പൊക്ക ഭീഷണിയിൽ ബീഹാർ

nepal forces interupted dam repair works in bihar

ഇന്ത്യൻ മേഖലകളെ ഉൾപെടുത്തി പുതിയ ഭൂപടത്തിന് രൂപം നൽകിയതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയിരിക്കുകയാണ് നോപ്പാൾ. ഗന്ദകി അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണി തടഞ്ഞാണ് നേപ്പാള്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബീഹാര്‍ വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുകയാണ്. ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്നും ബിഹാര്‍ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ പ്രതികരിച്ചു.

അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹീറിൽ പ്രളയ സാധ്യത കൂട്ടും. ഇത് മുന്നിൽ കണ്ട് നടത്തിയ അറ്റകുറ്റപണിയാണ് നേപ്പാൾ അതിർത്തി രക്ഷാസേന തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റ പണികൾ നടത്താതിരുന്നാൽ കനത്ത മഴയിൽ ജലനിരപ്പ് ഉയരുകയും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ധേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ എഞ്ചിനീയർമാരും ജില്ലാകളക്ടറും നേപ്പാൾ അധികൃതരുമായി സംസാരിച്ച് ആശങ്ക അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സ്ഥിതിഗതികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാൾ പാർലമെൻ്റിൻ്റെ ഉപരിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ ഡാം നിർമ്മാണം തടയാനും നേപ്പാൾ ഒരുങ്ങുന്നത്. ഇന്ത്യക്കെതിരായ നേപ്പാളിൻ്റെ പെട്ടെന്നുള്ള പ്രകോപനത്തിനു പിന്നിൽ ചൈനയാണെന്നാണ് വിലയിരുത്തുന്നത്.

Content Highlights; nepal forces interupted dam repair works in bihar