ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: ഇന്ത്യയെ പിന്തുണക്കുന്നെന്ന സൂചന നല്‍കി ജപ്പാന്‍

ടോക്കിയോ: ഗാല്‍വന്‍ താവഴ്‌വരയിലുണ്ടായ ഇന്ത്യ ചൈന ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാന്‍ രംഗത്ത്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ലുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നായിരുന്നു ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കിയുടെ പ്രസ്താവന. ഇന്തോ-പസഫിക് സഹകരണത്തെ കുറിച്ചും ഇരുവരും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തു.

നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളോട് ജപ്പാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ട്വീറ്റിലൂടെയാണ് സതോഷി, ശൃംഗ്ലയുമായി ചര്‍ച്ച ചെയ്ത കാര്യം അറിയിച്ചത്. ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ചുകൊണ്ട് ജൂണ്‍ 19ന് സതോഷി ട്വീറ്റ് ചെയ്തിരുന്നു.

Content Highlight: Jappan shows their support to India on India-China border Issue