പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഇത് പ്രകാരം പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹന യാത്രയിലും മൂക്കും വായും മൂടുന്ന തരത്തിലുള്ള മുഖാവരണം നിർബന്ധമായും ധരിക്കണം. മുൻകൂർ അനുമതി ഇല്ലാതെ സമരം, ഘോഷയാത്ര, സമ്മേളനം മറ്റ് കൂടിച്ചേരലുകൾ എന്നിവ നടത്താൻ പാടുള്ളതല്ല. ഒരു വർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഉണ്ടാകുന്നതു വരെയോ ആണ് നിയന്ത്രണം. യോഗങ്ങൾക്കൊ മറ്റ് കൂടിച്ചേരലുകൾക്കും പരമാവധി പത്തു പേരിൽ കൂടുതൽ ആളുകൾ കൂടാൻ പാടില്ല.
വിവാഹ ചടങ്ങുകലിൽ പരമാവധി 50 പേർ, മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ കൂടാൻ പാടുള്ളു. മുഖാവരണം, സാനിറ്റൈസർ, ആറടി അകലം എന്നിവ നിർബന്ധമായും പാലിക്കണം. വാണിജ്യ സ്ഥാപനങ്ങളില്‍ ഒരു സമയം പരമാവധി 20 പേർ മാത്രമേ പാടുള്ളു. പൊതു സ്ഥലങ്ങളിലും റോഡിലും തുപ്പരുത്. കൂടാതെ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നൊ എത്തുന്നവർ ഇ-ജാഗ്രതയില്‍ വിവരങ്ങൾ രേഖപെടുത്തേണ്ടതാണ്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം ശിക്ഷ ലഭിക്കുന്നതായിരിക്കും.
Content Highlights; Epidemic Diseases Ordinance By Kerala Government